Post Category
തൃശൂരിന് നികുതി പിരിവിൽ മികച്ച നേട്ടം
തദ്ദേശ സ്ഥാപനങ്ങളുടെ 2024–25 സാമ്പത്തിക വർഷത്തിലെ വസ്തുനികുതി പിരിവിൽ തൃശൂർ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ മികച്ച നേട്ടം കൈവരിച്ചു. ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകളിൽ 82 പഞ്ചായത്ത് നികുതി പിരിവിൽ 100 ശതമാനം നേട്ടം കൈവരിച്ചു. തൃശൂർ കോർപ്പറേഷൻ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2024–25ലെ വസ്തുനികുതി പിരിവിൽ ഇരട്ടിയിലധികം വർദ്ധനവും കൈവരിച്ചു. നഗരസഭകളുടെ നികുതി വരുമാനത്തിൽ ചരിത്രം കുറിച്ച് 11 വാർഡുകളിൽ 100 ശതമാനം ഉൾപ്പെടെ കൂടുതൽ നികുതി പിരിവും സാധ്യമാക്കി. കെ-സ്മാർട്ട് വഴി 2025 ഏപ്രിൽ 30നുള്ളിൽ നികുതി അടക്കുന്നവർക്ക് അഞ്ച് ശതമാനം ഇളവ് ലഭിക്കും.
വസ്തുനികുതി ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങൾ ഓൺലൈനായി https://ksmart.lsgkerala.gov.in/ul/webportal എന്ന ലിങ്ക് വഴി പ്രയോജനപ്പെടുത്താം.
date
- Log in to post comments