അതിദരിദ്രർക്കുള്ള പാർപ്പിട പദ്ധതി: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു
അതിദാരിദ്ര്യ നിർമ്മാർജനത്തിന്റെ ഭാഗമായി, ഭൂമിയും വീടും ആവശ്യമുള്ള കുടുംബങ്ങളെ കണ്ടെത്തി പരിഹാര നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
ജില്ലയിലെ 55 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിൽ, ഓരോ സ്ഥാപനത്തിലുമുള്ള ഭൂമിയും പാർപ്പിടവും ആവശ്യമായവരുടെ പട്ടിക വിശകലനം ചെയ്തു. അതിനനുസരിച്ച് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ചർച്ച ചെയ്തു.
നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന 137 പാർപ്പിട പ്രശ്നങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദ്ദേശിച്ചു.
സംസ്ഥാനതല അതിദരിദ്ര നിർമാർജന യജ്ഞത്തിൽ ജില്ലയ്ക്ക് നിലവിൽ നാലാം സ്ഥാനമാണുള്ളതെന്നും പൂർണ പരിശ്രമത്തോടെ ഒന്നാം സ്ഥാനം കൈവരിക്കാനാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് പറഞ്ഞു.
കലക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ജ്യോതി എം. സി., ദരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ടി. ജി. അഭിജിത്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments