Post Category
എന്റെ കേരളം: അവലോകന യോഗം ചേർന്നു
എൻ്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച സബ് കമ്മിറ്റികളുടെ സംയുക്ത അവലോകന യോഗം തമ്പാനൂർ ശിക്ഷക് സദനിൽ ചേർന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
മേളയോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ സ്റ്റോളുകൾ, ഫുഡ് കോർട്ട്, കലാസാംസ്കാരിക പരിപാടികൾ, പുസ്തകമേള, കാർഷിക വിപണന മേള, കുട്ടികളുടെ പാർക്ക് തുടങ്ങിയവ ക്രമീകരിക്കുന്നുണ്ട്. പത്താം വർഷത്തിലേക്ക് കടക്കുന്ന പിണറായി വിജയൻ സർക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമപദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് പ്രദർശന വിപണനമേള സംഘടിപ്പിക്കുന്നത്.
എ.എ റഹീം എം.പി, എംഎൽഎമാരായ ആന്റണി രാജു, സി.കെ ഹരീന്ദ്രൻ, വി.കെ പ്രശാന്ത്, ജില്ലാ കളക്ടർ അനു കുമാരി, സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments