Post Category
ബോട്ടില്‍ ബൂത്ത് വിതരണം ചെയ്തു
ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകള്‍ക്കും ആശുപത്രികള്‍ക്കും ബോട്ടില്‍ ബൂത്ത് വിതരണം ചെയ്തു. വിതരണോദ്ഘാടനം പി.പി. സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. 2024-25 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബോട്ടില്‍ ബൂത്ത് വിതരണം ചെയ്തത്. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് വി.വി. കുട്ടികൃഷണന്, ഗ്രാമപഞ്ചായതത്ത് പ്രസിഡന്റുമാരായ രമണി ടീച്ചര്‍, ലിസ്സി സുരേഷ്, ഹസീന ടീച്ചര്‍, സുമതി ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയകൃഷ്ണന്, രജനി രാമദാസ്, പി.ടി രജനി, വനജ, സുനിത ശശീന്ദ്രന്, നവകേരള കര്‍മ്മ പദ്ധതി ബ്ലോക്ക് കോര്‍ഡിനേറ്റര്‍ പി.എ വീരാസാഹിബ്, ശുചിതമിഷന്‍ റിസോര്‍സ് പേഴ്സണ്‍ കെ. ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments