Skip to main content

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ വിതരണം ചെയ്തു

വനിത വികസന കോര്‍പ്പറേഷന്‍ കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന വായ്പയുടെ വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് നിര്‍വഹിച്ചു. സൗത്ത് സിഡിഎസില്‍ 28 അയല്‍ക്കൂട്ടങ്ങള്‍ക്ക് 1,93,40,000 രൂപയും നോര്‍ത്ത് സിഡിഎസില്‍ 21 അയല്‍ക്കൂട്ടങ്ങള്‍ക്ക് 1,66,30,000 രൂപയുമാണ് നല്‍കിയത്. കുറഞ്ഞ പലിശനിരക്കില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് വായ്പ ലഭ്യമാക്കി സംരംഭക പ്രോത്സാഹനം നല്‍കുകയാണ് ലക്ഷ്യം.
ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ ഷിജു അധ്യക്ഷത വഹിച്ചു. സൗത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ കെ വിബിന പദ്ധതി വിശദീകരിച്ചു. നോര്‍ത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എം പി ഇന്ദുലേഖ,മെമ്പര്‍ സെക്രട്ടറി വി രമിത തുടങ്ങിയവര്‍ സംസാരിച്ചു.
 

date