Skip to main content

കാഴ്ചപരിമിതർക്കായുള്ള ഒളശ്ശ സർക്കാർ സ്‌കൂളിൽ പ്രവേശനം ആരംഭിച്ചു

കാഴ്ചപരിമിതർക്കായുള്ള ഒളശ്ശ സർക്കാർ സ്‌കൂളിൽ 2025- 2026 അധ്യയന വർഷം പ്രീ പ്രൈമറി മുതൽ പത്ത് വരെ ക്ലാസ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചുമുതൽ പത്തുവയസ് വരെ പ്രായമുള്ളവർക്ക് ഒന്നാം ക്ലാസിലേക്കും സാധാരണ സ്‌കൂളുകളിൽ പഠിക്കുന്ന കാഴ്ച പരിമിതരായ (40 ശതമാനത്തിനു മുകളിൽ ) കുട്ടികൾക്ക് ടി.സി.യുടെ അടിസ്ഥാനത്തിൽ അതതു ക്ലസുകളിലേക്കും പ്രവേശനം ലഭിക്കും. പഠനം, ഭക്ഷണം, വൈദ്യസഹായം, യൂണിഫോം എന്നിവ സൗജന്യമാണ്. സിലബസിനു പുറമേ സംഗീതം, ഉപകരണസംഗീതം, പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള കംപ്യൂട്ടർ, ബ്രെയിൽ, കൈത്തൊഴിൽ, മൊബിലിറ്റി ആൻഡ് ഓറിയന്റേഷൻ, ഡെയിലി ലിവിംഗ് സ്‌കിൽസ് തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. ജൂൺ 30വരെ പ്രവേശനം നേടാം.  വിശദ വിവരത്തിന് ഹെഡ്മാസ്റ്റർ, സർക്കാർ അന്ധവിദ്യാലയം, ഒളശ്ശ പി.ഒ., കോട്ടയം എന്ന വിലാസത്തിലോ 9946650452 എന്ന നമ്പറിലോ ബന്ധപ്പെടാം.

date