Skip to main content

താൽക്കാലിക നിയമനം

 ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ വനിതാ സെക്യൂരിറ്റി സ്റ്റാഫിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഈഴവ വിഭാഗത്തിന്  സംവരണം ചെയ്ത ഒഴിവിലേക്ക് ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും അവരുടെ അഭാവത്തിൽ  ജനറൽ വിഭാഗക്കാരെയും പരിഗണിക്കും. 25-45പ്രായമുള്ള എഴുത്തും വായനയും അറിയുന്ന  സർക്കാർ/ സർക്കർ ഇതര സ്ഥാപനങ്ങളിൽ രണ്ട് വർഷം സെക്യൂരിറ്റി സ്റ്റാഫായി ജോലി ചെയ്തിട്ടുള്ള  ശാരീരിക ക്ഷമതയുളളവർക്ക്  അപേക്ഷിക്കാം. താൽപര്യമുള്ളവർ മേയ് ഒൻപതിന് മുൻപായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

date