രാജ്യത്തിന്റെ അതിർത്തി ഗ്രാമങ്ങൽ അടുത്തറിയാൻ യുവതീയുവാക്കൾക്ക് അവസരം
കേന്ദ്ര യുവജന കാര്യാ മന്ത്രലയം മേരാ യുവ ഭാരത് വഴി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള യുവതീയുവാക്കൾക്ക് ലേഹ് ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ 10 ദിവസം താമസിച്ചു പഠിക്കാനും സേവന പ്രവർത്തനങ്ങൾക്കും 'വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം ' എന്ന പരിപാടിയിലൂടെ അവസരം ഒരുക്കുന്നു.
യുവജനകാര്യം, ഗ്രാമ വികസനം, സാംസ്‌കാരിക വിനിമയം, സാമൂഹ്യ സേവന മേഖലകളിൽ പ്രവർത്തിക്കാൻ താത്പര്യമുള്ള ശാരീരിക ക്ഷമതയുള്ള 21-29 ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്കാണ് അവസരം. നെഹ്‌റു യുവ കേന്ദ്ര, എൻ.എസ്.എസ്., എൻ.സി. സി, സൗക്ട് ആൻഡ് ഗൈഡ്സ് വോളന്റീർമാർക്ക് മുൻഗണന ലഭിക്കും. മേരാ യുവ ഭാരത് പോർട്ടലിൽ മേയ് മൂന്നു വരെ രജിസ്റ്റർ ചെയ്യാം. മേയ് 15 മുതൽ 30 വരെയുള്ള പരിപാടിയിൽ കേരളത്തിൽ നിന്ന് 15 പേർക്കും ലക്ഷദ്വീപിൽ നിന്ന് 10 പേർക്കും ആണ് അവസരം. വിശദ വിവരങ്ങൾക്ക് അതാത് ജില്ലകളിലുള്ള നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർമാരുമായോ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരുമായോ ബന്ധപ്പെടണം.ഫോൺ :7558892580.
- Log in to post comments