Post Category
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം
പാലാ ടൗൺ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള ഉദ്യോഗാർത്ഥികളിൽ 1995 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെയുള്ള (രജിസ്‌ട്രേഷൻ കാർഡിൽ പുതുക്കേണ്ട മാസം 10/94 മുതൽ 9/24 വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക്) കാലയളവിൽ വിവിധ കാരണങ്ങളാൽ റദ്ദായ രജിസിട്രേഷൻ പുതുക്കുന്നതിന് അവസരം.
രജിസ്‌ട്രേഷൻ പുതുക്കുന്നതിനും സീനിയോറിറ്റി പുനഃസ്ഥാപിച്ച് ലഭിക്കുന്നതിനും www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ നേരിട്ടോ ദൂതൻ മുഖേനയോ 2025 ഏപ്രിൽ 30 വരെ അപേക്ഷി ക്കാവുന്നതാണ്
date
- Log in to post comments