Post Category
സ്വാഗതസംഘ രുപീകരണയോഗം ഇന്ന്
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 18 ന് മലമ്പുഴ ട്രൈപ്പന്റ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പട്ടികജാതി -പട്ടികവര്‍ഗ ക്ഷേമവുമായി ബന്ധപ്പെട്ട് നടക്കുന്ന സംസ്ഥാന തല യോഗത്തിന്റെ സ്വാഗത സംഘ രൂപീകരണം ഇന്ന് (ഏപ്രില്‍ 25). രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ മന്ത്രിമാരായ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഒ ആര് കേളു, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, എം പിമാര്‍, എം എല്‍ എമാര്‍, ജില്ലാ കളക്ടര്‍, മറ്റു ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മലമ്പുഴ ട്രൈപ്പന്റ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ മെയ് 18 ന് രാവിലെ 9.30 നാണ് യോഗം
date
- Log in to post comments