ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയും ജില്ലാ കോര്‍കമ്മിറ്റി രൂപീകരണവും
കുടുംബശ്രീ മിഷന് പോലീസ് വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന സ്നേഹിത പോലീസ് എക്സ്റ്റന്‍ഷന്‍ സെന്ററിന്റെ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയും ജില്ലാ കോര്‍ കമ്മിറ്റി രൂപീകരണവും നടന്നു. പാലക്കാട് എസ് പി ഓഫീസില്‍ നടന്ന പരിപാടിയില്‍ പാലക്കാട് അഡിഷണല്‍ എസ്പി സി ഹരിദാസ് അധ്യക്ഷനായി. കുടുംബശ്രീ ജന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഗ്രീഷ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്സ്റ്റന്‍ഷന്‍ സെന്ററുകളില്‍ വരുന്ന കൗണ്‍സിലിംഗ് കേസുകളെ കുറിച്ചും സെന്ററുകളിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു.എക്സ്റ്റന്‍ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം കൃത്യമായി മോണിറ്റര്‍ ചെയ്യുന്നതിനായി ജില്ലാ കമ്മിറ്റി രൂപീകരിച്ചു. മണ്ണാര്‍ക്കാട് ഡിവൈഎസ്പി സന്തോഷ് കുമാര്‍ എം, പാലക്കാട് ഡി.വൈ.എസ്.പി ഓഫീസിലെ ഗ്രേഡ് എ.എസ്.ഐ രജിത. ബി, വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ സി.ഐ. കെ പി ബെന്നി, പുതുനഗരം പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീധര്‍ പി, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അനുരാധ, അഡ്വക്കേറ്റ് മഞ്ജുള, സൈക്കോളജിസ്റ്റ് ഗ്രീഷ്മ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സ്നേഹിത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments