Skip to main content

ലഹരിക്കെതിരെ റാലിയും ബോധവത്ക്കരണക്ലാസ്സും സംഘടിപ്പിച്ചു

കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് വാർഡുതല ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ റാലിയും ബോധവത്ക്കരണക്ലാസ്സും സംഘടിപ്പിച്ചു. ആനച്ചാൽ ബാബാഹട്ട് ഹാപ്പിനസ് പാർക്കിൽ നടന്ന ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ അനിജ വിജു ഉദ്ഘാടനം ചെയ്തു.   

 

ഫാമിലി കൗൺസിലർ ടി ആർ ശരത് ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചും കുടുംബ ഭദ്രതയെ കുറിച്ചും അവബോധന ക്ലാസ് എടുത്തു. പുതു തലമുറ ലഹരിയുടെ പിന്നാലെ പോകുമ്പോൾ കുടുംബത്തിലെ സാഹചര്യങ്ങളാണ് ഈ വഴിയിലേക്ക് മക്കളെ നയിക്കുന്നതെന്നും അവരെ ചേർത്തു നിർത്തേണ്ടതുണ്ടെന്നും അദ്ധേഹം പറഞ്ഞു.

 

 ചടങ്ങിൽ വായനശാലകൾക്ക് പുസ്തകവിതരണം എന്ന പദ്ധതിയിലൂടെ അത്താണി ശ്രീനാരായണ വായനശാലയ്ക്ക് പുസ്തകങ്ങൾ കൈമാറി. 

 

 വാർഡ് മെമ്പർ അധ്യക്ഷനായ ചടങ്ങിൽ പ്രോഗ്രാം കൺവീനർ കെ പി ജോഷി, പാട്രാക് പ്രസിഡന്റ് കെ പി പ്രസന്നകുമാർ, അങ്കണവാടി ടീച്ചർ ശ്രീദേവി എന്നിവർ സംസാരിച്ചു. ചടങ്ങിൽ നാടക കലാകാരൻ ജലീൽ ലഹരിയുമായി ബന്ധപ്പെട്ട ചെറുനാടകം അവതരിപ്പിച്ചു.

date