Skip to main content

ആശ - ആരോഗ്യ സംഗമവും ആദരിക്കലും ഇന്ന്

 രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടുബന്ധിച്ച് എന്റെ കേരളം പ്രദർശന വിപണന മേളയായ നാഗമ്പടം മൈതാനത്ത് ആശാ - ആരോഗ്യ പ്രവർത്തകരുടെ സംഗമവും ആദരിക്കലും ഇന്ന് (ഏപ്രിൽ 27 ഞായർ )നടക്കും. ആരോഗ്യവകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ മികവ് തെളിയിച്ച ആശാ പ്രവർത്തകരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ ആദരിക്കും.  ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആശാ- ആരോഗ്യ പ്രവർത്തകർ  നാടോടിനൃത്തം, നാടൻപാട്ട്, ലളിതഗാനം, സംഘനൃത്തം, സൂംബാനൃത്തം, മിമിക്രി, ഗാനമേള എന്നിവ അവതരിപ്പിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ പങ്കെടുക്കും.

date