Skip to main content

എക്സ്പോ 2025: യുവജന സഹകരണ സമ്മേളനം സംഘടിപ്പിച്ചു

സംസ്ഥാന സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ  കനകക്കുന്നിൽ നടക്കുന്ന എക്സ്പോ 2025 ന്റെ  ഭാഗമായി സംഘടിപ്പിച്ച യുവജന സഹകരണ സമ്മേളനം (Youth Cooperative Conference) നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു.   പുതിയ തലമുറയിൽപെട്ടവർ യുവസഹകരണ സംഘങ്ങൾ രൂപീകരിക്കുകയും സ്റ്റാർട്ടപ്പ് സംരംഭങ്ങൾ ആരംഭിച്ച്  സ്വയം തൊഴിൽ ദാദാക്കളായി മാറുകയും ചെയ്യണമെന്ന് സ്പീക്കർ പറഞ്ഞു.

സഹകരണ മേഖലയ്ക്കകത്തെ നിയമങ്ങൾ പഠിച്ച ശേഷം, ആ നിയമങ്ങൾക്കകത്തു നിന്നുകൊണ്ട്  ഏതൊക്കെ തരത്തിൽ പൊതുസമൂഹത്തിനു ഗുണകരമാകുന്ന സഹകരണ സംഘങ്ങൾ തുടങ്ങാൻ സാധിക്കുമെന്നു നോക്കണം. അതിൽ മടിച്ചു നിൽക്കരുത്. സഹകരണ മേഖലയിൽ  സ്റ്റാർട്ടപ്പ് കമ്പനികൾ ആരംഭിക്കാനും ആ സ്റ്റാർട്ടപ്പ് കമ്പനികളിലൂടെ പുതിയ ആശയങ്ങൾ കൊണ്ടു വരാനും അതിലൂടെ കേരളീയ സമൂഹത്തിന്  ഗുണകരമാകുന്ന രീതിയിൽ തൊഴിലുകൾ സൃഷ്ടിക്കാനും സാധിക്കണമെനന്ന് സ്പീക്കർ പറഞ്ഞു.

വി. കെ. പ്രശാന്ത് എം.എൽ.എ, സഹകരണ സംഘം രജിസ്ട്രാർ ഡോ സജിത്ത് ബാബു, പ്രമുഖ സഹകാരികൾ, സഹകരണ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ  പങ്കെടുത്തു.        

പി.എൻ.എക്സ് 1774/2025

date