വാഴക്കുളം ബ്ലോക്കിൽ നീലക്കുറിഞ്ഞി ക്വിസ് മത്സരം സംഘടിപ്പിച്ചു
നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം 2025 ൻ്റെ സംസ്ഥാനതല ക്യാമ്പിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി ബ്ലോക്ക് തല ക്വിസ് മത്സരം സംഘടിപ്പിച്ചു.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജി ഹക്കീം പരിപാടി ഉദ്ഘാടനം ചെയ്തു.
നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ യുഎൻഡിപി - ഐഎച്ച്ആർഎംഎൽ പദ്ധതിയുടെ സഹായത്തോടെ ഇടുക്കിയുടെയും പശ്ചിമഘട്ടത്തിന്റെയും ജൈവവൈവിധ്യം കുട്ടികളിലേക്കും മുതിർന്നവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നീലക്കുറിഞ്ഞി എന്ന പേരിൽ സ്ഥാപിച്ചിരിക്കുന്ന ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ കമ്മ്യൂണിറ്റി തല പരിപാടികളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
കോർപ്പറേഷൻ ബ്ലോക്ക് തലങ്ങളിലും തുടർന്ന് ജില്ലാതലത്തിലും ക്വിസ് മത്സരങ്ങൾ നടക്കും. ഈ മത്സരങ്ങളിൽ വിജയിക്കുന്നവർ സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ അർഹത നേടും.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിൽ നിന്നുമുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ, ഹരിത കേരളം മിഷൻ പ്രതിനിധി എന്നിവർ പങ്കെടുത്തു
- Log in to post comments