Skip to main content

മന്ത്രി പി പ്രസാദ് വിജ്ഞാന കേരളം ജില്ലാതല കൗൺസിൽ അധ്യക്ഷൻ

വിജ്ഞാന കേരളം  ജില്ലാതല കൗൺസിൽ രൂപികരണ യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു 

എല്ലാ മേഖലകളിലേക്കും കഴിവുള്ള ആളുകളെ സംഭാവന ചെയ്യുന്ന സംസ്ഥനമാണ് കേരളമെന്ന് ഫിഷറീസ് ,യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ. വിജ്ഞാന കേരളം ജില്ല തല കൗൺസിൽ രൂപികരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിജ്ഞാന കേരളം ജില്ലാതല കൗൺസിൽ അധ്യക്ഷനായി കൃഷിവകുപ്പ് മന്ത്രി പി പ്രസാദിനെ തിരഞ്ഞെടുത്തു. 

വൈവിധ്യമാർന്ന വിദ്യാഭ്യാസ സമ്പ്രദായം നിലനിർത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.   25 ലക്ഷം പേർക്ക് തൊഴിൽ നൽകണമെന്ന് നമ്മുടെ സർക്കാർ തീരുമാനിച്ചിരിക്കുന്നത് .  
 ഇതിനായി ഓരോ വകുപ്പുകളുടെ കീഴിൽ വിവിധ പദ്ധതികൾ ആരംഭിച്ചുട്ടുണ്ട് .വിദേശത്ത് നിന്നുള്ള ആളുകൾ കേരളത്തിൽ സരംഭങ്ങൾ തുടങ്ങാനും അത് വഴി നമ്മുടെ ആളുകൾക്ക് തൊഴിൽ കിട്ടാനുള്ള പദ്ധതികളും  ആവിഷ്ക്കരിക്കുന്നുണ്ടെന്നും  മന്ത്രി പറഞ്ഞു.

 വിവിധ കമ്പനികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് വിജ്ഞാന കേരളം പദ്ധതി മുഖ്യ ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക്കും എച്ച് സലാം എംഎൽഎയും ചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഡി പി എം ഡാനി വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലയുടെ ചാർജുള്ള മന്ത്രിമാർ,  എം എൽ എ മാർ,  ജില്ലാ പഞ്ചായത്ത്  പ്രസിഡൻ്റ് , ജില്ലാ കളക്ടർ,  വിവിധ  ജനപ്രതിനിധികൾ  തുടങ്ങിയവർ ജില്ലാതല കൗൺസിൽ  അംഗങ്ങളാണ്.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ല കളക്ടർ അലക്സ് വർഗീസ്, വിജ്ഞാന കേരളം  ജില്ല മിഷൻ കോ - ഓർഡിനേറ്റർ സി കെ ഷിബു, തദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻറ് ഡയറക്ടർ എസ് ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ് മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

(പിആര്‍/എഎല്‍പി/1170)

date