സർവീസിൽ നിന്നും വിരമിക്കുന്ന ഡെപ്യൂട്ടി കളക്ടർ റേച്ചൽ വർഗ്ഗീസിന് ആദരം
സർവീസിൽ നിന്നും വിരമിക്കുന്ന എൽ. ആർ. ഡെപ്യൂട്ടി കളക്ടർ റേച്ചൽ വർഗ്ഗീസിന് കളക്ടറേറ്റ് സ്റ്റാഫിൻ്റെ ആദരം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വിരമിക്കൽ ചടങ്ങിൽ ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ് ഉപഹാരം നൽകി ആദരിച്ചു. 1993 ഏപ്രിലിൽ കോതമംഗലം താലൂക്കിൽ എൽ. ഡി. ക്ലാർക്കായി സേവനം അനുഷ്ഠിച്ച് കൊണ്ടാണ് ജോലിയുടെ തുടക്കം. തുടർന്ന് മൂവാറ്റുപുഴ ആർ.ഡി.ഒ. ഓഫീസിൽ സീനിയർ ക്ലാർക്ക്, മലപ്പുറം ജില്ലയിലെ നിറമരുതൂരിൽ വില്ലേജ് ഓഫീസർ, കണ്ണൂർ കളക്ട്രേറ്റിൽ ജൂനിയർ സൂപ്രണ്ടെന്റ്, കോതമംഗലം തഹസിൽദാർ, കാലിക്കറ്റ് എയർപോർട്ട് ഡെവലപ്മെന്റിൽ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ, പാലക്കാട് ജില്ലയിൽ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ (എൽ എ എൻ എച്ച്), എന്നി പദവികളിലായി 33 വർഷത്തെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2024 ഫെബ്രുവരിയിൽ ആണ് എറണാകുളം എൽ. ആർ. ഡെപ്യൂട്ടി കളക്ടർ ആയി ചുമതലയേറ്റത്. മികച്ച ഡെപ്യൂട്ടി കളക്ടർക്കുള്ള ബഹുമതിയ്ക്കും റേച്ചൽ വർഗ്ഗീസ് അർഹയായിട്ടുണ്ട്.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർമാരായ കെ. മനോജ്, വി. ഇ. അബ്ബാസ്, എസ്. റജീന, ജില്ലാ ലോ ഓഫീസർ മനു സോളമൻ, റവന്യൂ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments