Skip to main content

ദേശീയ വനിതാ കമ്മീഷന്റെ പൊതു തെളിവെടുപ്പിൽ 31 പരാതികൾക്ക് പരിഹാരം

സ്ത്രീകളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനു ദേശീയ വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളത്ത് പൊതു തെളിവെടുപ്പ് സംഘടിപ്പിച്ചു.

 കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന തെളിവെടുപ്പിൽ കമ്മീഷൻ ചെയർപേഴ്‌സൺ വിജയ രഹത്കർ അധ്യക്ഷത വഹിച്ചു. 

 

2022, 2023, 2024 വർഷങ്ങളിൽ രാഷ്ട്രീയ മഹിളാ ആയോഗ് സംരംഭത്തിന് കീഴിൽ കമ്മീഷന് ലഭിച്ച എറണാകുളം, ആലപ്പുഴ, തൃശൂർ, കോട്ടയം ജില്ലകളിൽ നിന്നുള്ള 36 പരാതികളാണ് ഹിയറിങ്ങിൽ പരിഗണിച്ചത്. 31 പരാതികൾ പരിഹരിച്ചു. അഞ്ച് പരാതികളിൽ നടപടികൾ പുരോഗമിക്കുന്നു. 

 

 ഓരോ പരാതിയും കമ്മീഷന്റെ നേതൃത്വത്തിൽ വിശദമായി പരിശോധിച്ചു. പരിഹാരത്തിനും തുടർനടപടികൾക്കുമായി ഉചിതമായ നിർദ്ദേശങ്ങൾ നൽകി.

 

ഭരണ, നിയമ നിർവ്വഹണ ഏജൻസികളിൽ നിന്നുള്ള ഏകോപിത നടപടി ഉറപ്പാക്കി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് രാജ്, കൊച്ചി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, കൊച്ചി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ ആൻഡ് ക്രൈംസ്) ബിജി ജോർജ് എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടികൾ നടന്നത്.

 

സ്ത്രീ സുരക്ഷയ്ക്കും നീതി നടപ്പാക്കലിനും നിലവിലുള്ള സംവിധാനങ്ങളുടെ പ്രതികരണശേഷിയും ഫലപ്രാപ്തിയും വിലയിരുത്തുന്നതിനായി അവർ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ചെയർപേഴ്സൺ ചർച്ച നടത്തി.

 

date