ജൈവവൈവിധ്യ പഠനോത്സവം ജില്ലാതല ക്വിസ് മത്സരം നടത്തി
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം -2025ന്റെ ഭാഗമായി മലപ്പുറം ജില്ലാതല ക്വിസ് മത്സരം നടത്തി. അടുത്ത അധ്യയന വര്‍ഷം ഏഴ്, എട്ട്, ഒന്‍പത് ക്ലാസ്സുകളിലേക്ക് പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും 12 നഗരസഭകളില്‍ നിന്നുമായി 58 പേര് പങ്കെടുത്തു. മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ ജി.എം.യു.പി സ്കൂള്‍ ഒഴുകൂരിലെ പി മുഹമ്മദ് ഹിഷാന്‍ ഒന്നാംസ്ഥാനവും, മങ്കട ബ്ലോക്ക് പഞ്ചായത്തിലെ പള്ളിപ്പറം ഗവ. യു.പി സ്കൂളിലെ എം. ഹന്ന ഫാത്തിമ രണ്ടാംസ്ഥാനവും തിരൂരങ്ങാടി ബ്ലോക്ക് ചിറമംഗലം എ.യു.പി സ്ക്കൂളിലെ എസ്. ആര് ആയുഷ് മൂന്നാംസ്ഥാനവും, മലപ്പുറം ബ്ലോക്ക് ഒഴുകൂര്‍ ജി.എം.യു.പി സ്ക്കൂളിലെ സി. മുഹമ്മദ് ഫിലാന്‍ നാലാം സ്ഥാനവും നേടി. ഇവര്‍ മെയ് 16, 17, 18 തിയ്യതികളില്‍ അടിമാലി, മൂന്നാര്‍, എന്നിവിടങ്ങളില്‍ നടക്കുന്ന സംസ്ഥാനതല ജൈവവൈവിധ്യ പഠന ക്യാമ്പില്‍ പങ്കെടുക്കും
മലപ്പുറം ജില്ലാ പ്ലാനിംങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സര്‍വകലാശാലയിലെ കെ.മുഹമ്മദ് ഷരീഫ് പ്രശ്നോത്തരി നയിച്ചു. വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് കൊളശ്ശേരി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആര്.പിമാരായ കൃഷ്ണദാസ്, കെ.പി. സുരേന്ദ്രന്, എം. അബ്ദുള്‍ അലി മാഷ്, ശരത്ത്, അഭിജിത്ത്, ശില്പ, ധന്യ ജോഷോ ജോണ്‍, മുഹമ്മദ് ഫായിസ്, ജിഷ്റ, ഷഹനാസ്, സിനില,സപ്തവര്‍ണ തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Log in to post comments