Skip to main content

കിഴക്കേക്കര ഗവണ്‍മെന്റ് ഈസ്റ്റ് സ്‌കൂളിന് ഒരു കോടി രൂപയുടെ പുതിയ കെട്ടിടം

75 വര്‍ഷം പഴക്കമുള്ള കിഴക്കേക്കര ഗവണ്‍മെന്റ് ഈസ്റ്റ് ഹൈസ്‌കൂളിന്റെ പുതിയതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനവും ശിലാസ്ഥാപനവും നടന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഓണ്‍ലൈനായി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍ നാടന്‍ എംഎല്‍എ നിര്‍വഹിച്ചു.

 

കൂടുതല്‍ സ്ഥലസൗകര്യങ്ങളോടെ ആധുനികരീതിയില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഒരു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സ്‌കൂള്‍ കെട്ടിടം കാലപ്പഴക്കത്തെ തുടര്‍ന്ന് ശോചനീയാവസ്ഥയില്‍ ആയിരുന്നു. മൂവാറ്റുപുഴ പൊതുമരാമത്ത് വകുപ്പ് ബില്‍ഡിംഗ് സെക്ഷന്റെമേല്‍നോട്ടത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തുന്നത്.

 2475 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ വെര്‍ട്ടിഫൈഡ് ടൈലുകള്‍ പാകിയ നാല് ക്ലാസ് മുറികളോടെയും രണ്ടു മീറ്റര്‍ വീതിയിലുള്ള വരാന്തകളോടയും സ്റ്റേയര്‍ റൂമുകളോടെയുമാണ്ആണ് കെട്ടിട നിര്‍മ്മാണം. 

മൂവാറ്റുപുഴ നഗരത്തില്‍ എംസി റോഡില്‍ നിന്നും മാറി കിഴക്കേക്കര ഭാഗത്തായി സ്ഥിതി ചെയ്യുന്ന

സ്‌കൂളില്‍ 450ലധികം സാധാരണക്കാരായ കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്.

 

ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് കുര്യാക്കോസ്,വാര്‍ഡ് കൗണ്‍സിലര്‍മേരിക്കുട്ടി ചാക്കോ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വി വ് വിജയ കുമാരി, പിടിഎ പ്രസിഡന്റ് വി എ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date