Post Category
ഒന്നാം ഘട്ട അലോട്ട്മെന്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യസർവ്വകലാശാല അംഗീകരിച്ച 2024-25 വർഷത്തെ ബി.എസ്.സി നേഴ്സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) എന്നീ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത മെമ്മോ സഹിതം കോളേജിൽ ഫീസ് ഒടുക്കി മേയ് 8 നകം നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് : 04712560363, 364.
പി.എൻ.എക്സ് 1826/2025
date
- Log in to post comments