സ്പെഷ്യൽ പാരാ ലീഗൽ വേളൻ്റിയർമാരെ തെരഞ്ഞെടുക്കുന്നു
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ (കെ.ഇ.എല്‍.എസ്.എ) നിലവിലെ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റി സ്പെഷ്യല്‍ പാരാ ലീഗല്‍ വോളന്റീയര്‍മാരെ നിയമിക്കുന്നു.
അധ്യാപകര്‍, പെന്‍ഷനര്‍, മുതിര്‍ന്ന പൗരന്മാര്, എം.എസ്.ഡബ്ല്യൂ വിദ്യാര്‍ഥികള്‍, അങ്കണവാടി ജോലിക്കാര്‍, ഡോക്ടര്‍/ ഫിസിഷ്യന്‍സ്, വിദ്യാര്‍ഥികള്‍/നിയമ വിദ്യാര്‍ഥികള്‍, രാഷ്ട്രീയേതര സേവനാധിഷ്ഠിത എന്ജിഒകളിലെയും ക്ലബ്ബുകളിലെയും അംഗങ്ങള്‍, വനിതാ അയല്‍ക്കൂട്ടം, മൈത്രി സംഘം, മറ്റ് സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍, ജയിലുകളില്‍ ദീര്‍ഘകാല ശിക്ഷ അനുഭവിക്കുന്ന നല്ല പെരുമാറ്റമുള്ള വിദ്യാസമ്പന്നരായ തടവുകാര്‍, യോഗ്യരായ മറ്റു വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി, ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക്
മുന്‍ഗണന. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അഭിമുഖം നടത്തി തെരഞ്ഞെടുക്കുന്ന വേളിയര്മാരെ 750 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. താല്പര്യമുള്ള അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മേയ് അഞ്ചിന് മുമ്പായി ജില്ലാ നിയമ സേവന അതോറിറ്റി മുമ്പാകെ നേരിട്ടോ, സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, ആലപ്പുഴ 688013 എന്ന വിലാസത്തില്‍ തപാലിലോ അപേക്ഷ സമർപ്പിക്കണം .ഫോണ്‍: 0477 2262495.
(പിആര്‍/എഎല്‍പി/1189)
- Log in to post comments