Skip to main content

പ്രായം വെറും നമ്പര്‍; കളിച്ചും രസിച്ചും ജനങ്ങള്‍

 കുഞ്ഞുമനസ്സുകള്‍ നിറച്ച് കായിക വകുപ്പ്. എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഒരേ മനസ്സോടെ എല്ലാവരും കളിച്ചുരസിച്ചു. മേളയില്‍ ഒരുക്കിയിരിക്കുന്ന കായികവകുപ്പിന്റെ സ്റ്റാളില്‍ വിവിധ ഗെയിമുകളാണ് ഒരുക്കിയിരിക്കുന്നത്. മേളയില്‍ എത്തുന്നവര്‍ക്ക് വേറിട്ടൊരു അനുഭവമാണ് സ്റ്റാളില്‍ നിന്ന് ലഭിച്ചത്. മേളയില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ട സ്റ്റാളുകളിലൊന്ന് കായിക വകുപ്പിന്റേതാണ്. അമ്പ് എയ്യാനും ഗോളടിക്കാനും ബോള്‍ ബാസ്‌കറ്റ് ചെയ്യാനും വളയം എറിഞ്ഞുകളിക്കാനും കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഇവിടെ റെഡിയാണ്. 
ഇലക്ട്രിക് ബസ്സ് വയര്‍ ഗെയിം, ത്രോയിംഗ് ടാര്‍ജറ്റ്, ബാസ്‌കറ്റ് ബോള്‍, സോഫ്റ്റ് ആര്‍ച്ചറി, സ്വിസ് ബോള്‍, ബാഡ്മിന്റണ്‍, സ്‌കിപ്പിംഗ് റോപ്, ബാലന്‍സിങ്, ഫുട്ബാള്‍... എന്നിങ്ങനെ  നീളുന്നു പട്ടിക. 
ഒരു വ്യക്തിയുടെ ഉയരവും തൂക്കവും പരിശോധിച്ചു ബോഡി മാസ് കണക്കാക്കാനും 18 വയസ്സ് വരെയുള്ള കുട്ടികളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്ന ചാര്‍ട്ടും കുട്ടികള്‍ക്ക് കളിക്കാനായി കിഡ്സ് പ്ലേഗ്രൗണ്ടുമാണ് സ്റ്റാളിന്റെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍.

date