Skip to main content
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതി ഉദ്ഘാടനം തവിടിശ്ശേരി ഗവ. ഹൈസ്കൂളിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കുന്നു

തവിടിശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ട് നിർമാണ പ്രവൃത്തി മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി തവിടിശ്ശേരി ഹൈസ്കൂൾ ഗ്രൗണ്ടിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം കായിക ന്യൂനപക്ഷ മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ചെലവഴിച്ചാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഗ്രൗണ്ട് ഡെവലപ്മെന്റ്, മൾട്ടി പർപ്പസ് മഡ് കോർട്ട്, സ്റ്റെപ്പ് ഗ്യാലറി, ഫെൻസിംഗ്, ടോയ്ലെറ്റ് ബ്ലോക്ക്, റീട്ടെയിനിംഗ് വാൾ, അനുബന്ധ ഇലക്ട്രിക്കൽ പ്രവൃത്തികൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി വത്സല, പെരിങ്ങോം- വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ടി തമ്പാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജനിമോഹൻ, കെ.പി രമേശൻ, പഞ്ചായത്തംഗം സി ചിന്താമണി, പി പ്രകാശൻ, വി.കെ സതീഷ്, വിജിന സുധീഷ്, കെ.ടി സ്മിത, പി സരിത എന്നിവർ പങ്കെടുത്തു.

date