Skip to main content

അപേക്ഷ ക്ഷണിച്ചു

ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി സർക്കാർ അംഗീകരിച്ച കരിക്കുലത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ പരിശീലനം, നൈപുണ്യ വികസനം എന്നിവ നൽകുന്നതിനായി പ്രചോദനം പദ്ധതി നടപ്പിലാക്കുന്നു. സാമൂഹ്യനീതി വകുപ്പ് മുഖേന എൻ.ജി.ഒ./എൽ.എസ്.ജി.ഐ. സഹകരണത്തോടെ ഗ്രാൻഡ് ഇൻ എയ്ഡ് പ്രോഗ്രാമായാണ് നടപ്പാക്കുന്ന പദ്ധതിയിൽ പങ്ക് ചേരുന്നതിന് താൽപ്പര്യമുള്ള എൻ.ജി.ഒ. /എൽ.എസ്.ജി.ഐ.കളിൽ നിന്ന് നിശ്ചിത ഫോർമാറ്റിൽ അപേക്ഷ ക്ഷണിച്ചു. വിശദ വിവരത്തിന് www.sjd.kerala.gov.in എന്ന സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കണം.

date