കളളുവ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് വിതരണം നാളെ (മേയ് 5)
കേരള കളളുവ്യവസായ തൊഴിലാളി
ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള പഠന അവാർഡുകളുടെ വിതരണത്തിൻ്റെ
സംസ്ഥാനതല ഉദ്ഘാടനം മെയ് അഞ്ചിന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ആറാട്ടുവഴി
റോയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം
നിര്‍വ്വഹിക്കും. വിദ്യാര്‍ഥികള്‍ക്കുളള ലാപ്ടോപ്പുകളുടെ വിതരണ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. 2024ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കുള്ള സ്വര്‍ണ്ണമെഡല്‍, ക്യാഷ് അവാര്‍ഡ് എന്നിവയും എട്ടാം ക്ലാസ്സ് മുതല്‍ വിവിധ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുളള
സ്കോളര്‍ഷിപ്പുകളും പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കുളള ലാപ്ടോപ്പുകളും ചടങ്ങിൽ വിതരണം ചെയ്യും. പ്രായാധിക്യം മൂലം സര്‍വ്വീസില്‍ നിന്നും
വിരമിച്ച ക്ഷേമനിധി അംഗങ്ങളില്‍ ഏറ്റവുമധികം സേവന ദൈര്ഘ്യമുളളവര്ക്കും, കൂടുതല്‍
കളള് അളക്കുന്ന തെങ്ങ്, പന ചെത്ത് തൊഴിലാളികള്‍ക്കും 50000 രൂപ വീതമുള്ള പാരിതോഷിക വിതരണവും ചടങ്ങിൽ നടക്കും.
- Log in to post comments