Post Category
എന്റെ കേരളം : മുഖ്യമന്ത്രിയുടെ ജില്ലാതല മുഖാമുഖം പരിപാടി നാളെ ( മെയ് 7)
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളുമായി നടത്തുന്ന ജില്ലാതല മുഖാമുഖം പരിപാടി നാളെ (മെയ് 7) കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 10.30 ന് ആരംഭിക്കും. ഉദ്ഘാടന സമ്മേളനത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകും.
ഭാവിയിലെ വികസനത്തിനായി വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുക, പ്രാവർത്തികമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യോഗത്തിൽ വിവിധ മേഖലകളിൽ നിന്നായി ക്ഷണിക്കപ്പെട്ട 500 പേർ പങ്കെടുക്കും.
date
- Log in to post comments