ആവേശമായി വുഷു പ്രദര്‍ശനം
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന-വിപണന മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കായിക പ്രദര്‍ശനങ്ങള്‍ക്ക് ആവേശത്തുടക്കം. ചൈനീസ് ആയോധനകലയായ വുഷുവാണ് തിങ്കളാഴ്ച അരങ്ങേറിയത്. ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശത്തിലായിരുന്നു പ്രദര്‍ശനം. ജില്ലാ വുഷു അസോസിയേഷന് കീഴിലെ ദേശീയ-അന്തര്‍ദേശീയ താരങ്ങളുള്‍പ്പെടെ അമ്പതോളം പേരാണ് പങ്കാളികളായത്.
പ്രദര്‍ശനം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ്, വുഷു അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഡോ. സി പി ആരിഫ്, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ വിനീഷ് കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹോക്കി കോച്ച് യാസിര്‍, കായികതാരം സാബിറ എന്നിവര്‍ സംസാരിച്ചു.
- Log in to post comments