Post Category
മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു
കെ.വി സുമേഷ് എം.എൽ.എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് ചിറക്കൽ കാഞ്ഞിരത്തറ വായനശാലയ്ക്ക് സമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കെ.വി സുമേഷ് എം.എൽ.എ നിർവ്വഹിച്ചു. പ്രദേശ വാസികളും ക്ഷേത്ര ഭാരവാഹികളും എം.എൽ.എ യോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വായനശാലയുടെ സമീപത്ത് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. പരിപാടിയിൽ ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രുതി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി സതീശൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ശശീന്ദ്രൻ, വാർഡ് അംഗം കെ.വി ഗൗരി എന്നിവർ സംസാരിച്ചു.
date
- Log in to post comments