Skip to main content

അധ്യാപക നിയമനം

 

അട്ടപ്പാടി കോ-ഓപ്പറേറ്റിവ് ഫാമിങ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചിണ്ടക്കിയിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ആദിവാസി ഹൈസ്‌കൂളില്‍ ഹെഡ്മിസ്ട്രസ് /ഹെഡ്‌മാസ്റ്റർ (ഒന്ന്), എച്ച്.എസ്.‌ടി. (മലയാളം, ഇംഗ്ലീഷ്, കണക്ക്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ബയോളജി, ഹിന്ദി), യു.പി.എസ്.ടി (3 ഒഴിവ്), ഐ.ടി. ഇൻസ്ട്രക്‌ടർ (ഒന്ന്), ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (ഒന്ന്) എന്നീ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകള്‍ മെയ് 12 നകം  സെക്രട്ടറി, എ.സി.എഫ്.എസ്, അഗളി (പി.ഒ), പാലക്കാട്-678581 എന്ന വിലാസത്തിൽ ലഭിക്കണം.

 

            അയലൂര്‍ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയുളള ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ്/ പി.എച്ച്.ഡിയും ആണ് യോഗ്യത. മെയ് 15ന് (കമ്പ്യൂട്ടർ സയന്‍സ്, കമ്പ്യൂട്ടർ പ്രോഗ്രാമർ) മെയ് 16ന് (കൊമേഴ്സ്, മാത്തമാറ്റിക്സ് ),  മെയ് 17ന് (ഇലക്ട്രോണിക്സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം) എന്നിങ്ങനെയാണ് കൂടിക്കാഴ്ച നടക്കുക. താല്‍പര്യമുള്ളവർ  യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും രണ്ടു ശരി പകർപ്പുകളും സഹിതം ഈ ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് ഓഫീസില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495069307 , 8547005029. 

date