കൊച്ചിയുടെ മാലിന്യ പ്രശനം പരിഹരിക്കാൻ 3716.10 കോടിയുടെ പദ്ധതി : മന്ത്രി പി. രാജീവ്
കൊച്ചിയുടെ സമഗ്ര വികസനത്തിനായി ബ്രഹത് പദ്ധതിയുമായി സംസ്ഥാന സർക്കാർ. കൊച്ചിയിലെ മലിനീകരണം നിയന്ത്രിക്കുന്നതിനായി 3716.10 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളതെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കാക്കനാട് കിൻഫ്ര കൺവെൻഷൻ സെൻ്ററിൽ നടന്ന മുഖ്യമന്ത്രിയുടെ ജില്ലാ തല അവലോകന യോഗത്തിൽ ആധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി.
നഗരത്തിലെ ആറ് കനാലുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് ഇൻ്റഗ്രേറ്റഡ് അർബൻ ഡെവലപ്മെന്റ് വാട്ടർ റീജനറേഷൻ ആൻ്റ് സീവേജ് ട്രീറ്റ്മെൻ്റ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. മലിന ജലം ശാസ്ത്രീയമായി ഒഴുക്കി കളയാൻ ലക്ഷ്യമിടുന്നന്ന പദ്ധതിയിൽ 105 എം.എൽ.ടി ശേഷിയുള്ള രണ്ട് സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റുകളാണുള്ളതെന്ന് മന്ത്രി പറഞ്ഞു.
ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അടുത്ത അഞ്ച് വർഷങ്ങൾക്ക് ശേഷം അത് വരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്ന പതിവിന് വിപരീതമായി ഓരോ വർഷത്തേയും പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കുന്ന പുതിയ രീതി ലോകത്തിന് സമർപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
ഓരോ മേഖലയിലെ ജനങ്ങളുമായി പ്രത്യേകമായി ആശയസംവാദം നടത്തി. 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ സഞ്ചരിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുകയുണ്ടായി. ഭരണത്തിൻ്റെ ഓരോ ഘട്ടത്തിലും സൂക്ഷമമായി ഇടപെടുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു
- Log in to post comments