ദക്ഷ ഇനി കേരളത്തിന്റെ മിടുക്കി, മുഖ്യമന്ത്രിയുടെ അഭിനന്ദനം
ബീഹാറിൽ നിന്നു തൊഴിൽ തേടി മാതാപിതാക്കൾ ക്കൊപ്പം കേരളത്തിൽ വന്ന് ഇവിടെ പഠിച്ചു
കൊണ്ടിരിക്കുന്ന ദക്ഷാ പർവീണിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. എറണാകുളം കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല യോഗത്തിൽ സംവദിക്കവെയാണ് മുഖ്യമന്ത്രി ദക്ഷയെ അഭിനന്ദിച്ചത്.
ഭാഷാപരമായ പഠന പിന്തുണ കിട്ടാനും അഭിരുചികള്‍ കണ്ടെത്തി തൊഴില്‍ നൈപുണ്യം നേടാനും പഠനത്തോടൊപ്പം ചെറിയ ജോലികള്‍ ചെയ്യാനുമുള്ള അധിക സൗകര്യങ്ങള്‍ ഏർപ്പെടുത്തി നൽകുമോ എന്ന ദക്ഷയുടെ ചോദ്യത്തിന് അനുഭാവപൂർണമായ മറുപടിയാണു മുഖ്യമന്ത്രി നൽകിയത്.
ബിഹറിൽ നിന്ന് ഇവിടെ എത്തി നല്ല നിലയിൽ പഠിക്കാൻ കഴിഞ്ഞു എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഹാർദ്ദമായി അഭിനന്ദിക്കുന്നു. നല്ല ദിശാബോധത്തിലാണ് കുട്ടി നീങ്ങുന്നത് എന്ന് മനസ്സിലാക്കുന്നു. പഠനത്തോടൊപ്പം ജോലിയും ചെയ്യാൻ സമയം കണ്ടെത്തുന്നുണ്ട്, നല്ല കാര്യം. കൃത്യമായ ലക്ഷ്യത്തോടെയുള്ള പ്രയത്നത്തിന് എല്ലാവിധ ആശംസകളും നേരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ബീഹാറിലെ ദര്‍ബംഗയില്‍ നിന്ന് 12 വര്‍ഷം മുന്‍പ് കുടുംബസമേതം കേരളത്തിലെത്തി ഏലൂരിനടുത്തുള്ള പാതാളത്ത് ചെരുപ്പ് തൊഴിലാളി ആയ പിതാവിനും വീട്ടമ്മയായ മാതാവിനും മറ്റു രണ്ടു സഹോദരങ്ങള്‍ക്കും ഒപ്പം വാടകയ്ക്ക് താമസിക്കുകയാണ് പ്ലസ് വൺ പഠിക്കുന്ന ദക്ഷ.
- Log in to post comments