Skip to main content

വെറ്ററിനറി സര്‍ജന്‍, പി. ജി. വെറ്റ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലക്ക് അനുവദിച്ചതും അമ്പലപ്പുഴ, മാവേലിക്കര, പട്ടണക്കാട് എന്നീ ബ്ലോക്കുകളില്‍ ആരംഭിക്കുന്നതുമായ മൂന്ന് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്കും ആലപ്പുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിനോടനുബന്ധിച്ച് ആരംഭിക്കുന്നതുമായ മൊബൈല്‍ സര്‍ജറി യൂണിറ്റിലേക്ക് പി. ജി. വെറ്റ് തസ്തികയിലേക്കും കരാര്‍ അടിസ്ഥാനത്തില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ വഴി താല്‍ക്കാലികമായി നിയമനം നടത്തുന്നു.  മേയ് എട്ടിന് രാവിലെ 10.30 മുതല്‍ 11 മണിവരെയാണ് ഇന്റര്‍വ്യൂ.  വെറ്ററിനറി സര്‍ജന്‍ യോഗ്യത: വെറ്ററിനറി സയന്‍സിലെ ബിരുദം കേരളാ സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, ചെറുവാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ്.  പി. ജി. വെറ്റ് യോഗ്യത: വെറ്ററിനറി സയന്‍സിലെ മാസ്റ്റര്‍ ബിരുദം (സര്‍ജറി), കേരളാ സ്‌റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, ചെറുവാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ്. ഫോണ്‍: 0477-2252431

(പി ആർ/ എ എൽ പി/1268 )

date