Skip to main content

അറിയിപ്പുകള്‍

ഹിന്ദി അധ്യാപക ഇന്റര്‍വ്യൂ

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി, കാറ്റഗറി നമ്പര്‍: 082/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തവരുടെ അഭിമുഖം മെയ് 14, 15, 16 തീയതികളില്‍ പിഎസ്‌സി കോഴിക്കോട് മേഖലാ/ജില്ലാ ഓഫീസുകളില്‍ നടക്കും. 
പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ ഹാജരാകണം. പരിഷ്‌കരിച്ച ബയോഡാറ്റ (Appendix28 A) പിഎസ്‌സി വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോണ്‍: 0495 2371971.

പ്രീ മെട്രിക് ഹോസ്റ്റല്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ബോയ്സ് ഹോസ്റ്റലില്‍ പ്രവേശനത്തിന് അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പത്ത് ശതമാനം സീറ്റിലേക്ക് ജനറല്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. 
താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അവസാന വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, രണ്ട് ഫോട്ടോ എന്നിവ സഹിതം മെയ് 20നകം അപേക്ഷിക്കണം. ഫോണ്‍: 8547630159, 9447357661.

താല്‍പര്യപത്രം ക്ഷണിച്ചു 

കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ഡയാലിസിസ് രോഗികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം സേവനം ലഭ്യമാക്കാന്‍ നെഫ്രോളജിസ്റ്റില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. 2025 ജൂണ്‍ ഒന്ന് മുതല്‍ 2026 മെയ് 31 വരെയാണ് ജോലി ചെയ്യേണ്ടത്. മുദ്രവെച്ച താല്‍പര്യപത്രവും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും മെയ് 20ന് രാവിലെ 11ന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍: 0496 2960241.

 

മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ്

   ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിങ് ഡിവിഷന്‍ മെയ് മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് റിസര്‍ച്ച് അസിസ്റ്റന്റുമാരെ നിയമിക്കും. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള ബിരുദവും, എംപിഎച്ച്/എംഎസ്‌സി നഴ്‌സിങ്/എംഎസ്ഡബ്ല്യൂ എന്നിവയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്. അപേക്ഷകള്‍ മെയ് 15 വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം.  വിവരങ്ങള്‍ക്ക് www.shsrc.k…

date