Skip to main content
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ഈന്ത്, മാവ് സംരക്ഷണ ശില്‍പശാല പ്രസിഡന്റ് പി സി ഹാജറ ഉദ്ഘാടനം ചെയ്യുന്നു

ഈന്ത്, മാവ് സംരക്ഷണ ശില്‍പശാല

 

കീടബാധയില്‍ ഈന്തുമരങ്ങള്‍ നശിക്കുന്നത് തടയാനും മാവുകളിലെ പരാദസസ്യ വ്യാപനം നിയന്ത്രിക്കാനുമുള്ള മാര്‍ഗങ്ങള്‍ വിശദീകരിക്കാന്‍ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി ഈന്ത്, മാവ് സംരക്ഷണ ശില്‍പശാല സംഘടിപ്പിച്ചു. 

കൃഷിവിജ്ഞാന്‍ കേന്ദ്രത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പശാല പ്രസിഡന്റ് പി സി ഹാജറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി പ്രജീഷ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ പി പി രാജന്‍, സി വി രവീന്ദ്രന്‍, ഹരിത കേരളം പ്രതിനിധി സുധ എന്നിവര്‍ സംസാരിച്ചു. ഡോ. കെ എം പ്രകാശ്, ഡോ. ഐശ്വര്യ എന്നിവര്‍ പ്രതിരോധവഴികള്‍ വിശദീകരിച്ചു.

date