Skip to main content

വാർഷിക റിട്ടേൺ സമർപ്പിക്കണം

 ഭക്ഷ്യവസ്തുക്കൾ നിർമ്മിക്കുകയും റീ പായ്ക്കിംഗ് ചെയ്യുന്നതുമായ ഭക്ഷ്യസംരംഭകർ 2024 -25 സാമ്പത്തിക വർഷത്തെ വാർഷിക റിട്ടേൺ മേയ് 31-നകം അടയ്ക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.  മേയ് 31-ന് ശേഷമുള്ള ഓരോ ദിവസത്തിനും 100 രൂപ എന്ന കണക്കിൽ പരാമവധി 15000 രൂപ വരെ  പിഴ ഈടാക്കും. വാർഷിക റിട്ടേൺ foscos.fssai.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി അടയ്ക്കാം. വാർഷിക റിട്ടേൺ യഥാസമയം സമർപ്പിക്കാത്ത നിർമാതാക്കൾക്ക് വരുംവർഷങ്ങളിൽ എഫ്.എസ്.എസ്.എ.ഐ. ലൈസൻസ് പുതുക്കാൻ സാധിക്കില്ല. എഫ്.എസ്.എസ്.എ.ഐ.  രജിസ്ട്രേഷൻ എടുത്തിട്ടുള്ളവർക്ക് വാർഷിക റിട്ടേൺ ബാധകമല്ല. വിശദവിവരത്തിന് ഫോൺ: 0481 2564677.

date