Post Category
സര്‍ട്ടിഫിക്കറ്റ് പരിശോധന
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാസെന്ററുകളില്‍ 2024 നവംബര്‍ മാസത്തില്‍ നടത്തിയ കെ-ടെറ്റ് I, IV , കെ ടെറ്റ് II , കെ-ടെറ്റ് III കാറ്റഗറികളില്‍ വിജയികളായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന മെയ് 13,14,15 തീയതികളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റും പരീക്ഷാഫലവും എസ് എസ് എല്‍ സി മുതലുള്ള എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും ഇവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പുകളും സഹിതം പരിശോധനയ്ക്ക് ഹാജരാകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491,2522801
date
- Log in to post comments