Post Category
എന്റെ കേരളം പ്രദര്‍ശന മേളയില്‍ ശ്രദ്ധേയമായി ക്ഷീര വികസന വകുപ്പ് സ്റ്റാർ
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിൽ
ശ്രദ്ധേയമായി ക്ഷീര വികസന വകുപ്പിന്റെ സ്റ്റാൾ. സ്റ്റാന്റിന് സമീപത്തെ മൈതാനത്താണ് എന്റെ കേരളം മേള നടക്കുന്നത്. പാലുല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, വിവിധയിനം തീറ്റപ്പുല്ലിനങ്ങളുടെ പ്രദര്‍ശനം, ശാസ്ത്രീയ കാലിത്തൊഴുത്തുകളുടെ വിവിധ മോഡലുകള്‍, പാല്‍ഗുണമേന്മ ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയ ഉപകരണങ്ങള്‍ തുടങ്ങിയവ മേളയില്‍ പരിചയപ്പെടുത്തുന്നു. ഒരു ക്ഷീരകര്‍ഷകന്റെ ദൈനം ദിന ജീവിതം വരച്ചു കാട്ടുന്ന മാതൃകയും ക്ഷീരോല്പ്പാദക സഹകരണ സംഘത്തിന്റെ മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ ക്ഷീരമേഖലയില്‍ ചുവടുകളുറപ്പിക്കാന്‍ താല്പര്യമുള്ളവര്ക്കായി ചിലവ് കുറഞ്ഞ പശു പരിപാലന മാര്‍ഗങ്ങളും ഡെമോകളും ഒരുക്കിയിട്ടുണ്ട്.
date
- Log in to post comments