Post Category
വളണ്ടിയര്‍ നിയമനം
ജലജീവന്‍ മിഷന്റെ പേരാവൂര്‍, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് ജെ ജെ എം വളണ്ടിയര്‍മാരെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിങ്ങ്് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവ സഹിതം മെയ് 31 ന് വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് എഞ്ചിനീയര്‍, പ്രൊജക്ട് സബ് ഡിവിഷന് കൂത്തുപറമ്പ്, താണ, കണ്ണൂര്‍ - 670012 എന്ന വിലാസത്തിലോ aeekwakuthuparamba@gmail.com എന്ന ഇ മെയില്‍ വഴിയോ അപേക്ഷിക്കാം.
date
- Log in to post comments