എന്റെ കേരളം പ്രദര്‍ശന വിപണന മേള; ഇന്ന് സമാപിക്കും സമാപന സമ്മേളനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് കഴിഞ്ഞ ഒരാഴ്ചയായി
നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് ഇന്ന് സമാപനം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള നടക്കുന്നത്. വിവിധ വകുപ്പുകളുടെ ശീതീകരിച്ച 250 ഓളം സ്റ്റാളുകള്‍ മേളയുടെ ഭാഗമായി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ തൊഴില്‍മേള, വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി സൗജന്യ കൗണ്‌സലിങ്, പൊലീസ് ഡോഗ് ഷോ, കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൈമാറ്റചന്ത, ഫിഷ് സ്പാ, എ.ഐ പ്രദര്ശനവും ക്ലാസും, പാലക്കാടന്‍ രുചി വൈഭവങ്ങളോടുകൂടിയ ഫുഡ് കോര്‍ട്ട്, സൗജന്യ കുതിര സവാരി, ആധാര്‍കാര്‍ഡ് എടുക്കാനും തെറ്റ് തിരുത്താനുള്‍പ്പെടെ അക്ഷയയുടെ പ്രത്യേക സ്റ്റാള്‍, സഹകരണ വകുപ്പിന്റെ പുഷ്പമേള, താരതമ്യേന വിലക്കുറവില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, പാട്ട് പാടാന്‍ അവസരം നല്‍കുന്ന സിംഗിങ് പോയിന്റ്, പൊതുജനങ്ങളുടെ രേഖാചിത്രം സൗജന്യമായി വരച്ച് നല്‍കുന്ന കലാകാരന്‍ തുടങ്ങി വിവിധ വകുപ്പുകളുടെ വ്യത്യസ്തമായ സ്റ്റാളുകളായിരുന്നു മേളയുടെ പ്രധാന ആകര്‍ഷണം.
സമാപന സമ്മേളനം വൈകീട്ട് ആറിന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാവും. എം.പിമാര്‍, എം.എല്‍.എമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. സമാപന വേദിയില്‍ മികച്ച സ്റ്റാളുകള്‍ക്കും മികച്ച വാര്‍ത്താ കവറേജിനും പുരസ്‌കാരം നല്‍കും.
- Log in to post comments