Skip to main content
'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയില്‍ നടന്ന കളരിപ്പയറ്റ് പ്രദര്‍ശനം

മെയ്‌വഴക്കത്തിന്റെ കാഴ്ചയുമായി കളരിപ്പയറ്റ്

 

കാണികളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കളരിപ്പയറ്റ് പ്രദര്‍ശനം. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബീച്ചില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയിലെ കായിക പ്രദര്‍ശനങ്ങളുടെ ഭാഗമായാണ് കളരിപ്പയറ്റ് പ്രദര്‍ശനം അരങ്ങേറിയത്. വിവിധ കളരികളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അടവുകള്‍ കാഴ്ചവെച്ചു.

കായികമാണ് ലഹരി എന്ന സന്ദേശവുമായി സംഘടിപ്പിച്ച കളരിപ്പയറ്റ് പ്രദര്‍ശനം എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോഓഡിനേറ്റര്‍ എ കെ അബ്ദുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് മൂസഹാജി, കളരി അസോസിയേഷന്‍ സെക്രട്ടറി മുരളീധരന്‍, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ വിനീഷ് കുമാര്‍, പ്രോഗ്രാം കോഓഡിനേറ്റര്‍ മുഹമ്മദ് യാസര്‍ എന്നിവര്‍ സംസാരിച്ചു.

date