എൻ്റെ കേരളം പ്രദര്‍ശനവിപണനമേളയില്‍ ആധാര്‍ അപ്ഡേറ്റ് ചെയ്യാം സൗജന്യമായി
*ലഭ്യമാകുന്നത് 100 ലധികം ഓണ്‍ലൈന്‍ സേവനങ്ങള്‍
ആധാർ കാർഡിൽ നമ്പർ അപ്ഡേറ്റ് ചെയ്യണോ, പേര് തിരുത്തണോ, പുതിയ കാർഡ് എടുക്കണോ, ഫോട്ടോ അപ്ഡേറ്റ് ചെയ്യണോ...അതും സൗജന്യമായി. എങ്കില്‍ ആലപ്പുഴ ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലേക്ക് വരൂ.
പുറത്ത് 100 മുതൽ 200 രൂപ വരെ സർവീസ് ചാർജ് വരുന്ന വിവിധ സേവനങ്ങളാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ ജില്ലാ ഐടി വകുപ്പിന് കീഴിലുള്ള ഐടി മിഷന്റെയും അക്ഷയയുടെയും സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്.
ഐടി വകുപ്പിന്റെ ഒട്ടേറെ സേവനങ്ങളാണ് പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുന്നത്. മേള അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ സൗജന്യ ആധാര്‍ സേവനങ്ങള്‍ മാത്രം അഞ്ഞുറിലധികം ആളുകള്‍ പ്രയോജനപ്പെടുത്തി.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കെ-സ്മാര്‍ട്ട് സേവനങ്ങള്‍, റേഷന്‍ കാര്‍ഡ്, ജനന-മരണ, രജിസ്‌ട്രേഷന്‍ തുടങ്ങി എല്ലാ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങളും ഇവയുമായി ബന്ധപ്പെട്ട സംശയങ്ങളും വിവരങ്ങളുമെല്ലാം സ്റ്റാളിൽനിന്ന് ചോദിച്ച് മനസിലാക്കാം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സുകള്‍, തിരഞ്ഞെടുപ്പ് കാര്‍ഡുകള്‍, ലൈസന്‍സ് പുതുക്കല്‍ തുടങ്ങി നൂറിലധികം ഓണ്‍ലൈന്‍ സേവനങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ സൗജന്യ വൈഫൈ പദ്ധതിയായ കെ ഫൈ പൊതുജനങ്ങള്‍ക്ക് പരിചയപെടുത്തുന്നതിന് ഐടി സ്റ്റാള്‍ പവലിയന്‍ പരിസരത്തു സൗജന്യ വൈഫൈ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 10 എംബിപിഎസ് വേഗതയുള്ള ഒരു ജിബി സൗജന്യ ഡാറ്റ കെ ഫൈ വഴി ഉപയോഗിക്കാം. കെഫൈ സൗജന്യ ഇൻ്റർനെറ്റ് സേവനം ലഭിക്കുന്ന ജില്ലയിലെ 122 സ്പോട്ടുകളുടെ വിവരങ്ങളും ഇത് എങ്ങനെ ഫോണിൽ കണക്ട് ചെയ്യാമെന്ന് മനസിലാക്കിത്തരുന്ന ബ്രോഷറും സ്റ്റാളിൽ ലഭ്യമാണ്.
സംസ്ഥാന ഐടി മിഷന്റെ വിവിധ ഇ-ഗവേണന്‍സ് പദ്ധതികളായ ഇ-ഡിസ്ട്രിക്, പേപ്പര്‍ രഹിത ഫയല്‍ സംവിധാനമായ ഇ-ഒഫീസ് തുടങ്ങിയ വിവിധ പദ്ധതികളും സ്റ്റാളില്‍ പരിചയപ്പെടുത്തുന്നുണ്ട്. ജില്ലയിലെ 205 അക്ഷയ കേന്ദങ്ങളിലെയും സരംഭകരുടെ ഫോൺ നമ്പരും വിവരങ്ങളും സ്റ്റാളിൽ നിന്ന് ലഭിക്കും. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ഓഗ്മെൻ്റഡ് റിയാലിറ്റിയിലൂടെ ക്രിക്കറ്റ് കളിക്കുന്നതിനുള്ള ഗെയിം സോണും മേളയിൽ ഒരുക്കിയിട്ടുണ്ട്.
(പി ആർ/എഎൽപി/1289)
- Log in to post comments