Skip to main content

പഠനത്തോടൊപ്പം ജോലിക്കും അവസരമൊരുക്കി എന്റെ കേരളം കരിയർ ഗൈഡൻസ് സെമിനാർ

പിന്നാക്ക വിഭാഗ വികസന വകുപ്പ്, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ്, എച്ച്സിഎൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കും  നിലവിൽ പ്ലസ്ടു പഠിക്കുന്നവർക്കുമായി നടത്തിയ സെമിനാറിൽ റിട്ട. എംപ്ലോയ്മെന്റ് ഓഫീസർ ബെന്നി മാത്യു ക്ലാസ്സ്‌ നയിച്ചു. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.  പഠനത്തിനുശേഷം തിരഞ്ഞെടുക്കേണ്ട ജോലി സാധ്യതയുള്ള കോഴ്സുകളെക്കുറിച്ചും വിദ്യാർഥികൾക്കുള്ള ഇ-ഗ്രാൻഡ്, വിദ്യാഭ്യാസ ലോൺ എന്നിവയെക്കുറിച്ചും സെമിനാറിൽ വിശദീകരിച്ചു. പങ്കെടുത്ത തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് എച്ച്സിഎൽ കോർപ്പറേഷനിൽ ജോലിയും ഒപ്പം ബിടെക്  ചെയ്യുന്നതിനുള്ള അവസരവുമൊരുക്കും. 

സെമിനാറിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജി സിദ്ധാർത്ഥൻ, എച്ച്സിഎൽ സ്റ്റേറ്റ് ഹെഡ് ശർമിള സത്യൻ, പിന്നാക്ക വിഭാഗ കോർപ്പറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ വി പി അലോഷ്യസ് തുടങ്ങിയവർ പങ്കെടുത്തു.

date