Post Category
എന്റെ കേരളം : തിങ്കളാഴ്ച പ്രസീത ചാലക്കുടിയുടെ നാടൻ പാട്ടുകൾ
എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ അഞ്ചാം ദിവസമായ തിങ്കളാഴ്ച കലാ സന്ധ്യയിൽ രാത്രി ഏഴ് മണിക്ക് പ്രശസ്ത ഗായിക പ്രസീത ചാലക്കുടി നാടൻ പാട്ടുകളുമായി വേദിയെ ത്രസിപ്പിക്കാനെത്തും.
രാവിലെ 10 മണി മുതൽ ജൂനിയർ, സീനിയർ മെഗാ ക്വിസ്, ഉച്ചക്ക് 1.30ന് പെന്‍സില്‍ ഡ്രോയിംഗ്, രാവിലെ 10 മണിക്ക് പൊതുജനങ്ങൾക്ക് മുഖത്തെഴുത്ത് മത്സരം എന്നിവ പ്രദര്‍ശന നഗരിയായ കണ്ണൂർ പോലീസ് മൈതാനിയിലെ മുഖ്യവേദിയിൽ നടക്കും.
വൈകുന്നേരം നാല് മണിക്ക് സജീവൻ ഇലയിടക്കാടിന്റെ ഗസൽ തേൻമഴ, 5.30 ന് പയ്യമ്പള്ളി കളരി സംഘത്തിന്റെ കളരിപ്പയറ്റ് എന്നിവയും
അരങ്ങേറും.
മെയ് 14 വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ സ്റ്റാളുകള്‍ സന്ദര്‍ശിക്കാം. പ്രവേശനം സൗജന്യമാണ്.
date
- Log in to post comments