Skip to main content

ആവേശം അലതല്ലി: തരംഗമായി ഗ്രൂവ് ബാന്റ് മ്യൂസിക് ഷോ എൻ്റെ കേരളത്തിൽ

വേദിയേയും സദസിനെയും ആവേശക്കൊടുമുടിയിലെത്തിച്ച് ഗ്രൂവ് ബാന്റ് മ്യൂസിക് ഷോ എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ അരങ്ങേറി. രജനീകാന്ത് നായകനായ ജെയ്ലർ എന്ന ഹിറ്റ് സിനിമയിലെ ഹുക്കും എന്ന ഗാനത്തോടെ വൈകീട്ട് ബീച്ചിൽ ആരംഭിച്ച പരിപാടിയിൽ പിന്നീട് ട്രെൻഡിങ് പാട്ടുകളുടെ നിരതന്നെയായിരുന്നു. 
ആരാധികേ, അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ, ലജ്ജാവതിയേ, കണ്ണും കണ്ണും നോക്കിയ, രാര വേണു, ഇല്ലുമിനാറ്റി തുടങ്ങി നിരവധി പാട്ടുകളാണ് പാടിയത്. അടിച്ചുപൊളിയും നൊസ്റ്റാൾജിയയും മെലഡിയുമെല്ലാം കോർത്തിണക്കിയ പാട്ടിന്റെ മാന്ത്രികത സദസിനെ ആവേശത്തിലെത്തിച്ചു. ഡെന്നീസ് ബാബു, സീ കേരളം സംഗീത റിയാലിറ്റി ഷോയായ സരിഗമപയിലെ മുൻ മത്സരാർത്ഥി പുണ്യ പ്രദീപ് എന്നീവരാണ് തകർപ്പൻ പാട്ടുകളുമായി ഷോ നയിച്ചത്. വയലിനിസ്റ്റ് വിഷ്ണു എം ഭുവനേശ്വരി, ഡ്രമ്മർ ജസൻ മാത്യു, ഗിറ്റാറിസ്റ്റ് എ എസ് അർജുൻ, ബേസ് ഗിറ്റാറിസ്റ്റ് ഡാനി, കീബോർഡ് പ്രബിൻ പ്രകാശ്, സൗണ്ട് എഞ്ചിനീയർ ഷിജു എന്നിവരുടെ ടീമാണ് ഷോ അവതരിപ്പിച്ചത്.

date