Post Category
ആവേശ തിമിർപ്പുണർത്തി 'എന്റെ കേരളം' സംഗീത നിശ
കണ്ണൂർ പോലീസ് മൈതാനിയിൽ സംസ്ഥാന സർക്കാരിന്റെ വാർഷിക ആഘോഷ പരിപാടിയിൽ ഗായകനും സ്വതന്ത്ര സംഗീത സംവിധായകനുമായ ഷൈൻ വെങ്കിടങ്ങും സംഘവും അവതരിപ്പിച്ച ഗാന നിശ ആസ്വാദക പ്രിയമായി. സിനിമാ ഗാനങ്ങളുടെ തരംഗവും നാടൻ പാട്ടിന്റെ താളവുംകൊണ്ട് എന്റെ കേരളം പ്രദർശന വിപണന മേളയുടെ നാലാം ദിനം ആവേശത്തിമിർപ്പിലായി.
കേരള സൗന്ദര്യം പാടിയുണർത്തുന്ന കേര നിരകളാടും എന്ന് തുടങ്ങിയ ഗാനങ്ങളിൽ നിന്നും തുടങ്ങി തമിഴിന്റെ താളങ്ങളിലേക്കും ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന നാടക ഗാനങ്ങളിലേക്കും കേരള മണ്ണിന്റെ ഗന്ധമുള്ള നാടൻ പാട്ടിന്റെ ഓളങ്ങളിലേക്കും ഗായക സംഘം ആസ്വാദകരെ കൂട്ടികൊണ്ടുപ്പോയി.
മെയ് 14 വരെ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ തുടർദിവസങ്ങളിലും കലാപരിപാടികൾ അരങ്ങേറും.
date
- Log in to post comments