Skip to main content

രാജന്‍ ഖൊബ്രഗഡെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ എന്റെ കേരളം പ്രദര്‍ശന-വിപണനമേളയിലെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു. ആരോഗ്യവകുപ്പ്, ആയുഷ് സ്റ്റാളുകളില്‍ ഒരുക്കിയിട്ടുള്ള സേവനങ്ങളും സൗകര്യങ്ങളും വിലയിരുത്തി. ജില്ലയില്‍ നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ മേളയിലെത്തുന്നവര്‍ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ.റീത തുടങ്ങിയവരും രാജന്‍ ഖൊബ്രഗഡെയ്‌ക്കൊപ്പമുണ്ടായിരുന്നു.

date