Skip to main content

ശാസ്ത്രത്തിലെ പുത്തന്‍ കണ്ടെത്തലുകളുമായി യുവത്വം

യുവത്വത്തിന്റെ പുതിയ കണ്ടെത്തലുകളില്‍ ശ്രദ്ധേയമായി എന്റെ കേരളം പ്രദര്‍ശന വിപണനമേള.
സസ്യങ്ങളിലെ രോഗബാധ ഇനി സോളാര്‍ പവര്‍ അഗ്രികള്‍ച്ചറല്‍ റോബോര്‍ട്ട് ഉപയോഗിച്ച് എളുപ്പം കണ്ടെത്താമെന്ന് തെളിയിച്ചിരിക്കുകയാണ് കുറ്റിപ്പുറം എംഇഎസ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍. സസ്യങ്ങളിലെ ഇല ക്യാമറ സെന്‍സറില്‍ വെച്ചാല്‍ രോഗ വിവരം ലഭിക്കും. ഇത് ഉപയോഗിച്ച് മണ്ണിലെ ജലാംശം, മണ്ണിന്റെ ഘടന ഇതെല്ലാം കര്‍ഷകന് മനസിലാക്കാന്‍ സാധിക്കും. കാര്‍ഷിക മേഖലയില്‍ പല രോഗ ബാധ കൊണ്ടും ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക്  ഇത് ആശ്വാസമാകും. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ജിഷ്ണു, കെ പി ജിഷ്ണു,
എ സഹല്‍, ഇ പി ജസ്ന, വി വി സ്‌നേഹ, പി കെ ഹിബ എന്നിവരാണ് റോബാട്ട് നിര്‍മിച്ചത്. പ്രൊസസര്‍, ഡി സി മോട്ടോര്‍, ക്യാമറ, സോളാര്‍ പാനല്‍ എന്നിവ ഉപയോഗിച്ചാണ് നിര്‍മിച്ചത്. അപകടം നടന്നാല്‍   ഉടനെ   എമര്‍ജന്‍സി സര്‍വീസിലേക്ക് നിര്‍ദേശം നല്‍കുന്ന ഉപകരണം നിര്‍മിച്ചിരിക്കുകയാണ് മഞ്ചേരി ഇ കെ സി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍. മൈക്രോ കണ്‍ട്രോളര്‍, ജി പി എസ് സംവിധാനം, സെന്‍സറുകള്‍, ട്രാന്‍സ്മിറ്റര്‍ എന്നിവയാണ് ഇത് നിര്‍മിക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍.  ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനിലെ വിദ്യാര്‍ഥികളായ കെ ഷഹല്‍ റിഷാദ്, എന്‍ കെ നഹീമ, പി പി അഗ്‌നേഷ്, കെ കെ സിന്‍ഷ എന്നിവരാണ് നിര്‍മിച്ചത്. ആഗോള താപനത്തെ ചെറുക്കാനുള്ള സംവിധാനമാണ് ഇ കെ സി കോളജിലെ സിവില്‍ എന്‍ജിനീയറിംഗ് അവസാന വര്‍ഷ ബിരുദ  വിദ്യാര്‍ഥികളായ കെ ബിന്‍സിയ നസ്റിന്‍, പി ഫാത്തിമ നൗഷ, നിഷ ഷെറിന്‍ എന്നിവര്‍.

date