Skip to main content

സൗജന്യ പരിശോധന വേണോ, ഇ എം എസ് ആശുപത്രിയുടെ സ്റ്റാള്‍ സന്ദര്‍ശിക്കൂ

എന്റെ കേരളം വിപണന പ്രദര്‍ശന മേളയിലെ പെരിന്തല്‍ണ്ണ ഇ.എം.എസ് ആശുപത്രിയുടെ സ്റ്റാള്‍ സന്ദര്‍ശിച്ചാല്‍ ഹെല്‍ത്ത് ചെക്കപ്പ് ഫ്രീയായി ചെയ്യാം. അസ്ഥികളിലെ കാല്‍സ്യവും ധാതുക്കളും ശ്വാസകോശത്തിന്റെ പ്രവര്‍ത്തന ക്ഷമത, ബി പി എന്നിവയാണ് സൗജന്യമായി പരിശോധിക്കുന്നത്. റിസല്‍ട്ടും അപ്പോള്‍ തന്നെ ലഭിക്കും. വേണ്ട നിര്‍ദേശങ്ങളും നല്‍കും. കൂടാതെ രോഗവസ്ഥ കാണുന്നവര്‍ക്ക് ആവശ്യമായ മരുന്നിനെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണവും നല്‍കുന്നുണ്ട്. ഡോ. സല്‍മാന്‍, സന്തോഷ്, എം വിനോദ്, രജ്ഞിത്ത്, ആനന്ദ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ഇനി രണ്ട് നാള്‍ കൂടി സൗജന്യ പരിശോധന തുടരും. സ്വകാര്യ ആശുപത്രികളില്‍ അസ്ഥികളിലെ കാത്സ്യം ധാതുക്കള്‍ എന്നിവയുടെ പരിശോധനക്ക് ആയിരത്തിലധികം രൂപ വരും. ഇതാണ് സൗജന്യമായി നല്‍കുന്നത്. ഫോണ്‍: 9496364434.

date