Post Category
നികുതി ചീട്ട് കൊണ്ടു വരൂ, സര്‍വേ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പില്‍
ഭൂമി സംബന്ധമായ വിവരങ്ങള്‍ അറിയാണോ, എങ്കില്‍ നികുതി ചീട്ട് കൊണ്ടു വരൂ, ഭൂമിയുമായി ബന്ധപ്പെട്ട് സര്‍വേ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ അറിയാം. എന്റെ കേരളം വിപണന പ്രദര്‍ശന മേളയിലാണ് സര്‍വെയും ഭൂരേഖ വകുപ്പ് ചേര്‍ന്നൊരുക്കിയ സ്റ്റാളിലാണ് ഡിജിറ്റല്‍ സര്‍വേ വിവരങ്ങള്‍ അറിയാനുള്ള സംവിധാനമൊരുക്കിയിരിക്കുന്നത്. ഡിജിറ്റല്‍ സര്‍വേ സംബന്ധിച്ച നടപടികള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ച് പൊതുജന പങ്കാളിത്തത്തോടെ സര്‍വെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്ന ഉപകരണങ്ങളായ അത്യാധുനിക സര്‍വേ ഉപകരണങ്ങളായ റിയല്‍ ടൈം കൈനറ്റിക് റോവര്‍, റോബോട്ടിക് ടോട്ടല്‍ സ്റ്റേഷന്‍, ടാബ്ലറ്റ് പിസി എന്നിയുടെ പ്രവര്‍ത്തനങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
date
- Log in to post comments